അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളിയെ തേടിയെത്തിയത് 46 കോടിയുടെ ഭാ​ഗ്യം

Date:

Share post:

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാ​ഗ്യം. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ എന്ന വ്യക്തിക്കാണ് 46 കോടി രൂപ (20 ദശലക്ഷം ദിർഹം) നറുക്കെടുപ്പിൽ ലഭിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള പ്രിൻസിനെ ഇത്തവണ ഭാ​ഗ്യദേവത കടാക്ഷിക്കുകയായിരുന്നു.

സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളിൽ നിന്നാണ് അറിഞ്ഞതെന്നും എന്നാൽ ആദ്യം അത് വിശ്വസിച്ചില്ലെന്നും ഷോ അവതാരകരായ റിച്ചാർഡിൽ നിന്നും ബ്രാച്ചയിൽ നിന്നും ഫോൺ കോൾ ലഭിച്ചതോടെയാണ് സുഹൃത്തുക്കൾ പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിഞ്ഞതെന്നും പ്രിൻസ് പറഞ്ഞു. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാത്ത അവസ്ഥയിലാണെന്നും പ്രിൻസ് കൂട്ടിച്ചേർത്തു.

197281 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനത്തുക ലഭിച്ചത്. കുട്ടികളുടെ ആവശ്യങ്ങൾക്കായും നാട്ടിലെ തന്റെ കുടുംബത്തിന് വേണ്ടിയും പണത്തിൻ്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും അതോടൊപ്പം തന്റെ 10 സഹപ്രവർത്തകരുമായും സമ്മാനത്തുക പങ്കിടുമെന്നും പ്രിൻസ് പറഞ്ഞു. എഞ്ചിനീയറായ പ്രിൻസ് കഴിഞ്ഞ എട്ട് വർഷമായി ഭാര്യയ്ക്കൊപ്പം ഷാർജയിലാണ് താമസിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...