അബുദാബി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് ഇന്ന് മുതൽ ജൂൺ 2 ഞായറാഴ്ച രാത്രി 12 മണി വരെ ഭാഗികമായി അടച്ചിടും. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ അൽ മഫ്റഖിലേക്കുള്ള രണ്ട് ഇടത് പാതകളാണ് അടച്ചിടുക.
ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകൾ അടച്ചിടും. അതേസമയം പച്ചയിലുള്ളവ സാധാരണപോലെ തന്നെ തുടരും. മദീനത്ത് അൽ റിയാദിലെ അൽ ബുറൂഖ് സ്ട്രീറ്റിലെ പുതിയ ട്രാഫിക് സിഗ്നലുകൾ നാളെ പ്രവർത്തനക്ഷമമാകുമെന്നും അബുദാബി മൊബിലിറ്റി അറിയിച്ചു.