അബുദാബിയിലെ സ്വീഹാൻ റോഡിലെ അൽ ഫലാഹ് പാലം മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വേഗപരിധി പരിഷ്കരിച്ചു. എമിറേറ്റ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ നാല് ഞായറാഴ്ച മുതൽ 140 കിലോമീറ്റർ വേഗതയിൽ പുതിയ വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററുമായി സഹകരിച്ച് അബുദാബി പോലീസ് ജനറൽ കമാൻഡിന്റെ ജോയിൻ അഡൈ്വസറി പ്രകാരമുള്ള റിപ്പോർട്ട് അനുസരിച്ചാണ് പുതിയ പരിഷ്കാരം.
അതേസമയം മാറ്റത്തെക്കുറിച്ച് ഡ്രൈവർമാരെ അറിയിക്കാൻ സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം വേഗപരിധി കുറയ്ക്കുന്നത് ഗതാഗത സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതായി അബുദാബി പോലീസ് പറഞ്ഞു. വാഹനമോടിക്കുന്നവരോട് അവരുടെ വേഗത നിരീക്ഷിക്കാനും എല്ലാ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.