അബുദാബി-അൽ ഐൻ റോഡിലെ ഒരു ഭാഗം നാളെ മുതൽ അടച്ചിടും. വെള്ളിയാഴ്‌ച രാത്രി 1 മണി മുതൽ ജനുവരി 21 ഞായറാഴ്ച ഉച്ച വരെയാണ് E22 അബുദാബി-അൽ ഐൻ റോഡിലെ ഒരു ഭാഗം അടച്ചിടുക.അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ആണ് ഇക്കാര്യം അറിയിച്ചത്.
റോഡ് അടച്ചിടുന്നത് കാരണം ഡ്രൈവർമാർ ജാഗ്രതയോടെ വാഹനമോടിക്കണം. കൂടാതെ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു.