പെട്രോളിയം ഉൽപന്നങ്ങളുടെ വ്യാപാരം നിയന്ത്രിക്കാൻ നടപടികളുടമായി അബുദാബി ഊർജവകുപ്പ്. അഞ്ച് പ്രധാന മേഖലകൾ ഉൾക്കൊള്ളുന്നുന്ന സമഗ്രമായ ചട്ടക്കൂടാണ് ഊർജവകുപ്പ് നിർദ്ദേശിക്കുന്നത്.
നിയമവും നിയന്ത്രണവും; പങ്കാളികളുമായുള്ള സഹകരണം; സാങ്കേതിക അനുമതി; പരിശോധനയും പാലിക്കലും; നിർവ്വഹണം എന്നിങ്ങനെ തരംതിരിച്ചാണ് നിയന്ത്രണം നടപ്പാക്കുക.ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ആശയവിനിമയം നടത്തുകയും പുതിയ നിയന്ത്രണങ്ങളെ സംബന്ധിച്ച് വിവരങ്ങൾ നൽകുകയും ചെയ്യും.
വ്യാപര നിയന്ത്രണം ഏകീകരിക്കുന്നതിനുളള നടപടികളും സ്വീകരിക്കും.അബുദാബിയിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വ്യാപാരം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് 2017 ലെ ഫെഡറൽ നിയമം നമ്പർ (14) അനുസരിച്ചും 2023 ലെ നിയമം നമ്പർ (5) പ്രകാരം ഊർജ്ജവകുപ്പ് യോഗ്യതയുള്ള അതോറിറ്റിയായി പ്രവർത്തിക്കും.