ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി അബുദാബി. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററായ അബൂദബി റിയല്‍ എസ്റ്റേറ്റ് സെൻ്ററാണ് വാടകക്കാര്‍ക്കും ഭൂവുടമകള്‍ക്കും സേവനം നല്‍കുന്ന പ്ലാറ്റ്ഫോം പുറത്തിറക്കിയത്. വിപണി സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് വിപണിയുടെ സ്ഥിരതയെ പിന്തുണക്കുന്നതിനുമാണ് പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
നഗരത്തിലുടനീളമുള്ള പ്രോപ്പര്‍ട്ടികളുടെ ത്രൈമാസ വാടക നിരക്ക് പ്ലാറ്റ്ഫോമിൽ ലഭ്യമാകും. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടികളുടെ ഡാറ്റ അടിസ്ഥാനത്തിലാണ് നിരക്ക് തരംതിരിച്ചിട്ടുളളത്. നഗരത്തിലുടനീളമുള്ള ഏത് പ്രദേശവും തിരഞ്ഞെടുക്കാനും പ്രദേശത്തെ വ്യത്യസ്ത തരം പ്രോപ്പര്‍ട്ടികളുടെ വിലകള്‍ അറിയാനും പ്ലാറ്റ്ഫോം വഴി കഴിയും.
വിപുലമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ആദ്യം മുന്‍സിപ്പാലിറ്റി തിരഞ്ഞെടുക്കേണ്ടതുണ്ട്. അല്‍ ദഫ്‌റ, അബുദാബി നഗരം, അല്‍ ഐന്‍ നഗരം എന്നിങ്ങനെ മേഖലയും തുടര്‍ന്ന് സെക്ടറും തിരഞ്ഞെടുത്ത് മുന്നോട്ടു പോകാം. അപ്പാര്‍ട്ട്‌മെന്റുകള്‍ മുതല്‍ വില്ലകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് അബൂദബി റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റായ gis.adm.gov.ae/rentalindex വഴി സേവനം ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc