ഭൂഗർഭജല സംരക്ഷണത്തിന് പൊതുനയവുമായി അബുദാബി പരിസ്ഥിതി ഏജൻസി

Date:

Share post:

ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനും പൊതു നയം പുറത്തിറക്കി അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി). 2016 ലെ നിയമം നമ്പർ (5) അടിസ്ഥാനമാക്കിയാണ് പദ്ധതി.ജലദൗർലഭ്യ സൂചികയിലെ ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് അബുദാബി.

ഭൂഗർഭജല സ്രോതസ്സുകളെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഉണ്ടാക്കുക, മികച്ച ജലസേചന സാങ്കേതിക വിദ്യകളും, രീതികളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പരിസ്ഥിതി ഏജൻസിയുടെ നീക്കം.ഭൂഗർഭജല ഗുണനിലവാര സൂചിക മെച്ചപ്പെടുത്തുന്നതിനൊപ്പം, 2030 ഓടെ ഭൂഗർഭജലം വേർതിരിച്ചെടുക്കുന്നത് 650 ദശലക്ഷം ക്യുബിക് മീറ്റർ വരെ കുറയ്ക്കാനുള്ള നയം ഇഎഡി സെക്രട്ടറി ജനറൽ ഡോ. ശൈഖ സലേം അൽ ദഹേരിയാണ് പ്രഖ്യാപിച്ചത് .

പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ പ്രസക്തമായ അധികാരികളുമായുള്ള കൂടിയാലോചനയുടെയും സഹകരണത്തിന്റെയും പിന്തുണയോടെ ഇഎഡിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക. പുതിയ നയം നടപ്പിലാക്കുന്നത്തോടെ 2030ൽ ജലചൂഷണ നിരക്ക് 24-ൽ നിന്ന് 16-മടങ്ങായി കുറയുമെന്നാണ് പ്രതീക്ഷ. ജലസേചനത്തിനായി ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ ജലസംഭരണികൾ വർദ്ധിപ്പിക്കുമെന്നും ഇഎഡി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...