പുതിയ മദ്യനയവുമായി അബുദാബി സാംസ്കാരിക ടൂറിസം വിഭാഗം. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നയമെന്ന് അധികൃതര്‍. ഇനി മുതല്‍ മദ്യം വാങ്ങുന്നതും വില്‍ക്കുന്നതും സംഭരിക്കുന്നതും പുതിയ മാനദണ്ഡങ്ങൾ അനുരിച്ചാകും. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ റീട്ടെയിൽ ഷോപ്പുകൾക്കും വിതരണ കമ്പനികൾക്കും ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
മദ്യനിര്മ്മമാണവുമായി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍ണായ നിര്ദ്ദേശങ്ങളാണുളളത്. ആൽക്കഹോളിന്റെ കുറഞ്ഞ അളവ് 0.5 ശതമാനം ആയിരിക്കണം. വൈനില്‍ വിനാഗിരിയുടെ രുചിയോ മണമോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബിയര്‍ തയ്യാറാക്കുമ്പോൾ കാരാമൽ ഒഴികെ മറ്റു കൃത്രിമ മധുരമോ സുഗന്ധങ്ങളൊ നിറങ്ങളോ ചേര്‍ക്കാന്‍ പാടില്ലെന്നും പുതിയ നയം വ്യക്തമാക്കുന്നു.
ഓരോ വിഭാഗത്തിലും ചേരുവകൾ, ഉത്ഭവം, നിർമാതാവ്, കാലപരിധി, ആൽക്കഹോളിന്റെ ശതമാനം എന്നിവയെക്കുറിച്ചുള്ള വിശദമായി രേഖപ്പെടുത്തണം. വിതരണം വൃത്തിയുള്ള അന്തരീക്ഷത്തിലായിരിക്കണം. പായ്ക്കിങ്ങും സംഭരണവും വിതരണവും സുരക്ഷ ഉറപ്പാക്കിയാകണം. നിയമം ലംഘിക്കപ്പെട്ടാല്‍ നിയമനടപടികൾ നേരിടേണ്ടിവരും. വിതരണ കമ്പനികൾക്കും റീട്ടെയിൽ ഷോപ്പ് മാനേജർമാർക്കും ടൂറിസം വകുപ്പ് പൂര്‍ണ വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്.