അബ്രഹാമിക് ഫാമിലി ഹൗസിൽ സന്ദർശകർക്ക് പ്രവേശനം

Date:

Share post:

സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റേയും സന്ദേശവുമായി പണികഴിപ്പിച്ച അബൂദബിയിലെ അബ്രഹാമിക് ഫാമിലി ഹൗസിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുതുടങ്ങി. ഒരേ സമുച്ചയത്തിനുള്ളിൽ പണികഴിപ്പിച്ച മുസ്ളീം മസ്ജിദും ക്രിസ്ത്യൻ പള്ളിയും ഇസ്രായേൽ വിശ്വാസമനുസരിച്ചുളള സിനഗോഗും ചേർന്നുളള അബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശിക്കാൻ ആദ്യം ദിനം തന്നെ നിരവധിപ്പേരാണ് എത്തിയത്.

സാദിയാത്ത് ദ്വീപിലെ സർവമത സമുച്ചയത്തിലേക്ക് എല്ലാ വിഭാഗം വിശ്വാസികൾക്കും പ്രവേശനം അനുവദിക്കും. സന്ദർശകർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. തിങ്കൾ മുതൽ ഞായർ വരെ രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശനം സമയം. 13 വയസ്സിൽ താഴെയുള്ളവരോടൊപ്പം മുതിർന്നവർ ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. സാധാരണ പ്രാർത്ഥനക്കും ആരാധനക്കുമായി എത്തുന്നവർ പ്രത്യേകം ബുക്ക് ചെയ്യേണ്ടതില്ലെങ്കിലും പ്രത്യേക കവാടങ്ങളിലൂടെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക.

യുഎഇയുടെ ഏറ്റവും പുതിയ സാംസ്കാരിക കേന്ദ്രമെന്ന നിലയിലും അബ്രഹാമിക് ഹൌസിൻ്റെ പ്രശസ്തി ഉയരുകയാണ്.അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ ത്വയിബ്, കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ, പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദ തത്വചിന്തകനായ മോസസ് ബെൻ മൈമ്മൺ എന്നിവരുടെ പേരുകളാണ് ആരാധനാലയങ്ങൾക്ക് നൽകിയിട്ടുള്ളത്.

അബ്രഹാമിക് ഹൌസിൻ്റെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നതിന് വസ്ത്രധാരണത്തിലും ശ്രദ്ധവേണം. സ്ത്രീകൾ തുണിയുപയോഗിച്ച് തല മറയ്ക്കണം. സ്വന്തമായി സ്‌കാർഫ് ഇല്ലാത്തവർക്ക് കോമ്പൗണ്ടിൽ നിന്ന് തന്നെ സ്‌കാർഫ് നൽകും.പുരുഷന്മാർ കാൽമുട്ടുകളും ചുമലുകളും മറയുന്ന തരത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നാണ് നിർദ്ദേശം
ഓരോ വ്യക്തികളുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് മറ്റ് മതവിഭാഗങ്ങളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാനുള്ള അവസരമാണ് അബ്രഹാമിക് ഫാമിലി ഹൗസിലൂടെ ലഭ്യമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...