ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്ൻ്റിൻ്റെ കിഴിലായി മുഹമ്മദ് ബിൻ റാഷിദ് സെൻ്റർ ഫോർ ഇസ്ലാമിക് കൾച്ചറിൽ ആദ്യ സുസ്ഥിര വിജ്ഞാന മുറി ആരംഭിച്ചു. സുസ്ഥിര അറിവിനായുള്ള വെർച്വൽ റൂമാണ് സുസ്ഥിര റൂം പദ്ധതിയെന്ന് സ്റ്റുഡൻ്റ് അഫയേഴ്സ് വിഭാഗം മേധാവി ഷംസ ബിൻ ഷാഫി പറഞ്ഞു.
2022-2024 വർഷത്തിൽ സ്റ്റുഡൻ്റ്സ് അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റ് നടപ്പിലാക്കിയ സുസ്ഥിര വിജ്ഞാന പ്രോജക്റ്റിൻ്റെ ഭാഗമായാണ് പുതിയ സൌകര്യങ്ങൾ. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ മികച്ച സാങ്കേതിക മാർഗങ്ങളോടെ വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നതിനാണ് മൊഹമ്മദ് ബിൻ റാഷിദ് സെൻ്റർ ഫോർ ഇസ്ലാമിക് കൾച്ചറിൻ്റെ നീക്കം.
ലോഞ്ച് ചടങ്ങിൽ ഇസ്ലാമിക് അഫയേഴ്സ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഒമർ മുഹമ്മദ് അൽ ഖത്തീബ്, ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ബുട്ടി അബ്ദുല്ല അൽ ജുമൈരി, ചില ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർമാർ, ഡിപ്പാർട്ട്മെൻ്ര് മേധാവികൾ, കൂടാതെ നിരവധി വിദ്യാർത്ഥികളും പങ്കെടുത്തു.