സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാക്കാത്ത യുഎഇ കമ്പനികൾക്ക് 42,000 ദിർഹം പിഴ ചുമത്തും. ജൂലായ് ഒന്ന് മുതൽ നിയമം പാലിക്കാത്ത കമ്പനികൾക്കാണ് പിഴ ചുമത്തുക. യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് അവരുടെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.
50 അല്ലെങ്കിൽ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾക്ക് 2022 അവസാനത്തോടെ 2 ശതമാനം എമിറാത്തികൾ വൈദഗ്ധ്യമുള്ള റോളുകളിൽ ഉണ്ടായിരിക്കണം എന്നായിരുന്നു നിയമം. എന്നാൽ ഈ വർഷം ജൂൺ 30-ഓടെ, എമിറാത്തി ജീവനക്കാരുടെ എണ്ണം 1 ശതമാനംകൂടി വർദ്ധിപ്പിച്ച് 3 ശതമാനമാക്കി മാറ്റുകയാണ്.
വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കി 2026 ഓടെ 10% ആക്കി ഉയർത്തുകയാണു ലക്ഷ്യം. നിയമങ്ങൾ പാലിക്കാത്ത കമ്പനികൾ ജോലി ചെയ്യാത്ത ഓരോ എമിറാത്തിക്കും 42,000 ദിർഹം പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.