ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള കുട്ടികളുടെ പ്രത്യേക ഇമിഗ്രേഷൻകൗണ്ടർ പ്രയോജനപ്പെടുത്തിയത് 5ലക്ഷം പേർ

Date:

Share post:

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികൾക്കുമാത്രമായി ഏർപ്പെടുത്തിയ ഇമിഗ്രേഷൻ കൗണ്ടറിലൂടെ ഇതുവരെ 4,34,889 കുട്ടികൾ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി (ജി.ഡി.ആർ.എഫ്.എ.) ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.

കഴിഞ്ഞവർഷം ഏപ്രിൽ 19-നാണ് കുട്ടികൾക്ക് മാത്രമായുള്ള ഇമിഗ്രേഷൻ കൗണ്ടർ ദുബായ് വിമാനത്താവളത്തിൽ സ്ഥാപിച്ചത്. ഈ വർഷം ആദ്യപാദത്തിൽമാത്രം 1,18,586 കുട്ടികൾ പ്രത്യേക ഇമിഗ്രേഷൻകൗണ്ടർ സൗകര്യം ഉപയോഗിച്ചു.

കുട്ടികൾക്ക് ദുബായിലൂടെയുള്ള യാത്രാനുഭവം കൂടുതൽ സുഖകരവും സന്തോഷകരവുമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഈ കൗണ്ടറിൽ കുട്ടികൾക്ക് അവരുടെ പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...