ഭിന്നശേഷിക്കാരായ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് മൊബൈൽ, ഇന്റർനെറ്റ് പ്ലാനുകളിൽ 50 ശതമാനം കിഴിവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ യുടെ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി. എത്തിസലാത്ത് ആൻഡ് ഡു വഴിയാണ് ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്ക് നൽകുന്ന സേവനത്തിന് കിഴിവ് നൽകുന്നത്.
എത്തിസലാത്ത് ആൻഡ് ഡു വിന്റെ ഇന്റർനെറ്റ്, ടെലിവിഷൻ എന്നിവയുടെ ഇ ലൈഫ് വാല്യൂ പാക്കിന്റെ പ്രതിമാസ പാക്കേജിൽ കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രീപെയ്ഡിലെ ഒറ്റത്തവണ ഡാറ്റ പാക്കുകളിലും, 1mbps, 520 kbps,10mbps കൂടാതെ ഹോം ഇന്റർനെറ്റ് പാക്കേജുകൾക്കുള്ള പ്രതിമാസ പ്ലാനുകളിലും 50 ശതമാനം കിഴിവ് ലഭിക്കും. ഇത് കൂടാതെ മൊബൈലുകളിലേക്കോ ഇ ലൈഫ് പ്ലാനുകളിലേക്കോ ഇന്റർനെറ്റ് കോളിങിലേക്കോയുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
ഡു വഴി പോസ്റ്റ് പെയ്ഡ് പ്ലാനിലും പോസ്റ്റ് പെയ്ഡ് പവർ പ്ലാനിലും പോസ്റ്റ് പെയ്ഡ് എമിറാത്തി പ്ലാനിലും കിഴിവ് ലഭിക്കും. അതേസമയം പ്രീ പെയ്ഡ് പ്ലാനുകളുള്ളവർക്ക് റീചാർജ് ചെയ്യുന്ന ഓരോ തവണയും തുകയുടെ 100 ശതമാനം ബോണസ് ക്രെഡിറ്റുകളായി ലഭിക്കുകയും ചെയ്യും. എന്നാൽ സ്പെഷ്യൽ പ്ലാൻ 500, പ്രത്യേക പവർ പ്ലാൻ 500 ഡാറ്റ, പ്രത്യേക പവർ പ്ലാൻ 1000 എന്നിവയ്ക്ക് ഈ കിഴിവ് ബാധകമായിരിക്കില്ല.