സൗദി അറേബ്യയിലുണ്ടായ അപകടത്തിൽ പിതാവും നാല് കുട്ടികളും മരിച്ചു. ഉംറ തീർത്ഥാടനം കഴിഞ്ഞ് അബുദാബിയിലേക്ക് മടങ്ങുകയായിരുന്ന യുഎഇ നിവാസികൾ മക്ക-റിയാദ് റോഡിൽ മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു.
ഫലസ്തീൻ വംശജരായ ജോർദാൻ പൗരന്മാരാണ് മരിച്ചത്. പിതാവ് മാലിക് അക്രം ഖുർമ മക്കളായ അക്രം, മായ, ദന, ദിമ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളുടെ അമ്മ അപകടനില തരണം ചെയ്യുകയും പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സൗദിയിലെ ജോർദാൻ എംബസി പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് വരികയാണ്.