യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുകയെന്ന് എമിറേറ്റ് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.
ഇതോടൊപ്പം ഷാർജയിൽ ഔദ്യോഗിക വാരാന്ത്യം വെള്ളിയാഴ്ച മുതൽ ഞായർ വരെയാണ്. അതിനാൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കണക്കാക്കുമ്പോൾ തുടർച്ചയായ 5 ദിവസമാണ് അവധി ലഭിക്കുക.
മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാർജയിലെ അവധി പ്രഖ്യാപനം.