യുഎഇയുടെ എമിറേറ്റൈസേഷൻ നയങ്ങൾ ലംഘിച്ച് 1202 സ്വകാര്യ കമ്പനികൾ. 1963 പൗരന്മാരെ നിയമവിരുദ്ധമായി നിയമിച്ചുകൊണ്ട് ‘വ്യാജ എമിറേറ്റൈസേഷനിൽ’ ഏർപ്പെട്ട കമ്പനികളെ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
2022 പകുതി മുതൽ 2024 മാർച്ച് 14 വരെയുള്ള പരിശോധനയിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്തിയ കമ്പനികൾക്ക് 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ MoHRE പിഴ ചുമത്തി.
എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച കമ്പനികളെ കുറ്റകൃത്യത്തിന്റെ തോത് അടിസ്ഥാനമാക്കി പബ്ലിക് പ്രോസിക്യൂഷന്റെ നടപടികളും നേരിടേണ്ടിവരും.