അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ എയ്ഡ് ഏജൻസി പ്രഖ്യാപിച്ച് യുഎഇ. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു നയത്തിന് അനുസൃതമായി വിദേശ സഹായ പദ്ധതികൾ നടപ്പിലാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദുരന്ത നിവാരണം, വീണ്ടെടുക്കൽ , സംഘർഷാനന്തര സ്ഥിരത, വികസനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഔദ്യോഗിക ഗവൺമെൻ്റ് പിന്തുണ ആസൂത്രണം ചെയ്യുക, മേൽനോട്ടം വഹിക്കുക, നടപ്പിലാക്കുക, നിരീക്ഷിക്കുക എന്നിവ ഏജൻസിയുടെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു.
യു.എ.ഇ എയ്ഡ് ഏജൻസി സ്ഥാപിക്കുന്ന അവസരത്തിൽ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പറഞ്ഞു,
യു.എ.ഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥാപിച്ച ദൃഢമായ മാനുഷിക പാരമ്പര്യത്തിൻ്റെ പിന്തുടർച്ചയാണ് പുതിയ ഏജൻസി പ്രതികരിക്കുന്നതെന്ന് യുഎഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉദാരമായ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നായാണ് യുഎഇ കണക്കാക്കപ്പെടുന്നത്. യുഎഇയുടെ ആഗോള മുൻഗണനാ വിദേശ സഹായത്തിൻ്റെ സ്വാധീനം വർദ്ധിപ്പിക്കുകയാണ് ഏജൻസിയുടെ മറ്റൊരു ലക്ഷ്യം. ഏജൻസിക്ക് നിയമപരമായ വ്യക്തിത്വവും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശേഷിയും ഉണ്ടായിരിക്കും.