വന്‍കിട ബഹിരാകാശപദ്ധതികളുമായി യുഎഇ രംഗത്ത്. പുതുതലമുറ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആകാശ പരീക്ഷണങ്ങളും ശാസ്ത്രീയ നിരീക്ഷണങ്ങളും വിപുലമാക്കുകയാണ് ലക്ഷ്യം. ഇതിനായി മൂന്നൂറ് കോടി ദിര്‍ഹത്തിന്‍റെ (6525 കോടി രൂപ ) വിവിധ പദ്ധതികൾക്കാണ് യുഎഇ സ്പേസ് ഏജന്‍സി രൂപം നല്‍കിയത്.
കാലാവസ്ഥ , കടല്‍ വിഭവങ്ങൾ, എണ്ണ നിക്ഷേപം , സസ്യസമ്പത്ത് എന്നിവയെ സംബന്ധിച്ച് കൂടുതല്‍ നിരീക്ഷണങ്ങൾ നടത്തുകയും വിവരങ്ങൾ എത്തിക്കുകയും ചെയ്യുന്ന പദ്ധതിയാണ് പ്രഥമസ്ഥാനത്തുളളത്. ഇതിനായി മൂന്ന് വര്‍ഷത്തിനികം ആദ്യ ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കും. റഡാല്‍ സാങ്കേതിക സംവിധാനങ്ങലും നൂതന സെന്‍സറിംഗ് വിദ്യകളും നേട്ടങ്ങൾ സമ്മാനിക്കുമെന്നാണ് വിലയിരുത്തല്‍.
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ബഹിരാകാശ പദ്ധതികൾ വിപുലമാക്കാനും നീക്കമുണ്ട്. ഇതിനായി അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകൾ പര്യാപ്തമാക്കും.റോക്കറ്റുകളും പേടകങ്ങളും മറ്റും നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങൾക്കും അവസരമൊരുക്കും. ഇതുവഴി നിക്ഷേപ രംഗത്തും തൊഴില്‍ രംഗത്തും മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ഗവേഷകരേയും സാങ്കേതിക വിദഗ്ദ്ധരേയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയും ലക്ഷ്യമാണ്.
ചെലുവുകുറഞ്ഞ രീതിയല്‍ ഉപഗ്രഹങ്ങൾ നിര്‍മ്മിക്കുക, ബഹിരാകാശ രംഗത്തെ സ്വയം പര്യാപ്ത പരീക്ഷണങ്ങൾ വിപുലമാക്കുക, ചിന്ന ഗ്രഹങ്ങളെപ്പറ്റിയും ശുക്രനെപ്പറ്റിയും പഠനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക, ആധുനിക കാലത്തെ വികസനത്തിനും സംരക്ഷണത്തിനും ആവശ്യമായ ശാസ്്ത്രീയ മുന്നേറ്റം നടപ്പാക്കുക എന്നിവ പദ്ധതുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.