യുഎഇയുടെ പുതിയ ഉപഭോക്തൃ സംതൃപ്തി റേറ്റിംഗ് ടൂൾ പ്രകാരം രാജ്യത്തെ ഏറ്റവും മികച്ചതും മോശവുമായ സർക്കാർ സേവനങ്ങളുടെ പട്ടിക പുറത്തുവിട്ടു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് പട്ടികയിൽ ഒന്നാമതെത്തിയതും ഏറ്റവും താഴെയുള്ളതുമായ സർക്കാർ സേവനങ്ങൾ പ്രഖ്യാപിച്ചത്. പാസ്പോർട്ടുകളും ഡ്രൈവിംഗ് ലൈസൻസുകളും നൽകുന്ന വിഭാഗമാണ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത്. അടുത്തിടെ ആരംഭിച്ച ഗവൺമെന്റ് സർവീസസ് ഒബ്സർവേറ്ററിയിലൂടെയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലും തുല്യതയും, മെഡിക്കൽ അപ്പോയിന്റ്മെന്റുകൾ ബുക്കുചെയ്യലും എന്നീ സേവനങ്ങളാണ് പട്ടികയുടെ ഏറ്റവും താഴെയുള്ളത്.