ദേശീയ ആളോഹരി വരുമാനത്തിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനത്ത് യുഎഇ

Date:

Share post:

ദേശീയ ആളോഹരി വരുമാനത്തിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനം നേടി യുഎഇ. യുഎഇയിലെ ആളോഹരി വരുമാനം വർധിച്ച സാഹചര്യത്തിലാണ് രാജ്യം പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തിയത്. 48,950 യു.എസ് ഡോളർ ആണ് യുഎഇയുടെ ആ​ളോ​ഹ​രി വ​രു​മാ​നം. ലോകബാങ്കാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

ലോകബാങ്ക് രാജ്യങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് അറ്റ്ലസ് രീതിയനുസരിച്ചാണ്. ഇതുപ്രകാരം കുറഞ്ഞ വരുമാനക്കാർ, താഴ്ന്ന ഇടത്തരം വരുമാനക്കാർ, ഉയർന്ന ഇടത്തരം വരുമാനക്കാർ, ഉയർന്ന വരുമാനക്കാർ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്. ഈ പട്ടികയിൽ ഉയർന്ന വരുമാനക്കാരായ രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ ഇടംപിടിച്ചത്. അറ്റ്ലസ് രീതി പ്രകാരം യുഎഇയിലെ ആളോഹരി വരുമാനം കഴിഞ്ഞ തവണ 43,460 ആയിരുന്നത് വർധിച്ചാണ് ഇത്തവണ 48,950 യു.എസ് ഡോളർ ആയത്.

ഇന്റർനാഷനൽ ഡോളറിൽ 10,781 ആയിരുന്ന പി.പി.പി(പർച്ചേസിങ് പവർ പാരിറ്റി) 2022ൽ 87,729 ഡോളറായാണ് വർധിച്ചത്. വിവിധ രാജ്യങ്ങളുടെ വാങ്ങൽ ശേഷി താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന വെർച്വൽ കറൻസിയാണ് ഇന്റനാഷനൽ ഡോളർ. ഏറ്റവും പുതിയ ലോകബാങ്ക് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ ഇടം നേടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...