യുഎഇ നിവാസികൾക്ക് 2025-ൽ നിരവധി അവധി ദിനങ്ങൾ ആസ്വദിക്കാൻ അവസരം. 13 അവധികളാണ് അടുത്ത വർഷം യുഎഇയിൽ ലഭിക്കുക. യുഎഇയിലെ സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്ക് ഈ അവധികൾ ബാധകമാണ്. അതേസമയം, ഒരു വർഷത്തിൽ എടുക്കാവുന്ന 30 വാർഷിക അവധികൾക്ക് പുറമേയാണ് ജീവനക്കാർക്ക് ഈ അവധി ദിനങ്ങൾ ലഭിക്കുന്നത്.
യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച് രാജ്യത്ത് ലഭിക്കുന്ന പൊതു അവധി ദിവസങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
• പുതുവത്സരം: 2025 ജനുവരി 1
• ഈദ് അൽ ഫിത്തർ: മാർച്ച് – ഏപ്രിൽ മാസങ്ങളിൽ 4 ദിവസം വരെ അവധി (നാല് ദിവസം വരെ അവധി (റമദാൻ 30 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ ഇസ്ലാമിക മാസത്തിലെ 30-ാം തീയതിയും അവധിയായിരിക്കും. താമസക്കാർക്ക് നാല് ദിവസത്തെ അവധി നൽകും (റമദാൻ 30 മുതൽ ശവ്വാൽ 3 വരെ). വിശുദ്ധ മാസം 29 ദിവസം നീണ്ടുനിൽക്കുന്നെങ്കിൽ അവധി ഈദിൻ്റെ ആദ്യ മൂന്ന് ദിവസങ്ങൾ മാത്രമായിരിക്കും (ശവ്വാൽ 1 മുതൽ 3 വരെ).
• അറഫാ ദിനം, ഈദ് അൽ അദ്ഹ: ജൂണിൽ 4 ദിവസത്തെ അവധി (അറഫാ ദിനം ദുൽ ഹിജ്ജ 9 ന് ആയിരിക്കും. തുടർന്ന് ഇസ്ലാമിക ആഘോഷമായ ഈദ് അൽ അദ്ഹയ്ക്ക് (ദുൽ ഹിജ്ജ 10-12) മൂന്ന് ദിവസത്തെ ഇടവേള ഉണ്ടായിരിക്കും. ഇത് നാല് അവധി ദിവസങ്ങളായി ലഭിക്കും)
• ഹിജ്രി പുതുവർഷം: ജൂണിൽ ഒരു ദിവസം അവധി
• മുഹറം 1
• നബി ദിനം: സെപ്തംബറിൽ 1
• യുഎഇ ദേശീയ ദിനം: ഡിസംബർ 2, 3