രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യുഎഇയിൽ വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലേയ്ക്ക് തിരികെയെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസ അറിയിച്ചിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നത്. “പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഞാൻ എൻ്റെ ആശംസകൾ നേരുന്നു” എന്നാണ് ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചത്.
അതോടൊപ്പം വിദ്യാഭ്യാസം നമ്മുടെ രാജ്യത്തിൻ്റെ തുടർച്ചയായ പുരോഗതിയുടെ മൂലക്കല്ലാണ്. പഠനം പരമാവധിയാക്കുകയും സ്കൂളുകളും കുടുംബങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും വേണം. അറിവ്, മൂല്യങ്ങൾ, നല്ല സ്വഭാവം എന്നിവ സമന്വയിപ്പിക്കുകയും എഐയുടെയും പുതിയ സാങ്കേതികവിദ്യയുടെയും ഉത്തരവാദിത്തമുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.