യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈജിപ്തിലെത്തി. ഈജിപ്തിലെത്തിയ ഷെയ്ഖ് മുഹമ്മദിനെ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി സ്വീകരിച്ചു. പിന്നീട് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും പരസ്പര സഹകരണം ഏതൊക്കെ മേഖലകളിൽ സാധ്യമാകുമെന്ന് ഇരുവരും വിലയിരുത്തി.
സാമ്പത്തിക, നിക്ഷേപ രംഗങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്താനും രാജ്യങ്ങളുടെ വ്യാവസായിക ബന്ധം വളർത്താൻ സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും വികസനവും ഉറപ്പാക്കാൻ അറബ് രാജ്യങ്ങൾ യോജിച്ച് പ്രവർത്തിക്കണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.