ലെബനൻ ജനതക്ക് 100 മില്യൺ ഡോളറിൻ്റെ അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ ലെബനനിലെ ജനങ്ങളെ സഹായിക്കാനുള്ള യുഎഇയുടെ ശ്രമത്തിനും അവരെ പിന്തുണയ്ക്കാനുള്ള ഉറച്ച പ്രതിബദ്ധതയ്ക്കും അനുസൃതമായാണ് നടപടി.
ഇസ്രയേലിൻ്റെ വ്യോമാക്രമണത്തെത്തുടർന്ന് ഏകദേശം 100,000 ലെബനീസ്, സിറിയൻ പൗരന്മാർ ഇപ്പോൾ ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി മേധാവി പറഞ്ഞു.