യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ റിപ്പബ്ലിക് ഓഫ് ഗ്രീസിലെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കം. ഗ്രീസ് പ്രസിഡൻറ് കാറ്ററിന സകെല്ലറോപൗലുമായും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായും ശൈഖ് മുഹമ്മദ് ഉഭയകക്ഷി ചര്‍ച്ചകൾ നടത്തും.
പരസ്പര സഹകരണത്തിന്റെയും വിവിധമേഖലകളിലുളള സംയുക്ത പ്രവർത്തനത്തിന്റെയും ചട്ടക്കൂടുകൾ സംബന്ധിച്ച് രാഷ്ടത്തലവന്മാര് ചര്‍ച്ചചെയ്യും. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന തന്ത്രപരമായ തീരുമാനങ്ങളും ചര്‍ച്ചകളില്‍ ഉണ്ടാകും. പരസ്പര സൗഹൃദം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം വികസനപങ്കാളിത്തിനും ഇരുരാജ്യങ്ങളും മുന്‍കൈയ്യെടുക്കും.
ഈജിപ്റ്റ് സന്ദര്‍ശനത്തിന് ശേഷമാണ് ശൈഖ് മുഹമ്മദ് ഗ്രീസിലെത്തുന്നത്. നേരത്തെ അറബ് െഎക്യം ഉറപ്പുവരുത്താന്‍ ഈജിപ്റ്റില്‍ ചേര്‍ന്ന സാഹോദര്യ കൂട്ടായ്മയിലും ശൈഖ് മുഹമ്മദ് പങ്കെടുത്തിരുന്നു.