യുഎഇയിൽ നടന്നുവരുന്ന വിസ പൊതുമാപ്പ് ആനുകൂല്യത്തിന് സമയപരിധി നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഒക്‌ടോബർ 31ന് ശേഷം നിയമലംഘകരെ നോ എൻട്രി ലിസ്റ്റിൽ ഉൾപ്പെടുത്തി നാടുകടത്തൽ ഉൾപ്പടെ കർശന നടപടികൾക്ക് വിധേയമാക്കുമെന്നും ഐസിപി കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 1 നാണ് യുഎഇയിൽ രണ്ട് മാസത്തെ വിസ പൊതുമാപ്പ് പ്രോഗ്രാം ആരംഭിച്ചത്. നിലവിൽ വിസ കാലാവധി അവസാനിച്ചവർക്ക് പിഴ ഒഴിവാക്കി അവരുടെ സാഹചര്യങ്ങൾ ക്രമീകരിക്കാനുള്ള സുവർണ്ണവസരമാണിത്. പൊതുമാപ്പ് പരിപാടി അവസാനിക്കാൻ മൂന്നാഴ്ച കൂടി ബാക്കിയുണ്ട്.
ഒക്ടോബർ 31 ന് ശേഷം നിയമലംഘകർ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകളിലും കമ്പനികളിലും തീവ്രമായ പരിശോധന കാമ്പെയ്‌നുകൾ നടത്താനാണ് തീരുമാനം. നിയമലംഘകരെ പിടികൂടുകയും കർശന നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം. വീണ്ടും രാജ്യത്തെത്തുന്നത് വിലക്കുന്നത് ഉൾപ്പടെ ശക്തമായ നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ സമയപരിധിക്ക് മുമ്പ് രാജ്യം വിടണമെന്നും അധികൃർ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുമാപ്പ് പദ്ധതി ആരംഭിച്ച് ആദ്യ 30 ദിവസത്തിനുള്ള 20000 വ്യക്തികളുടെ സ്റ്റാറ്റസ് ക്രമീകരിച്ചെന്നാണ് കണക്കുക. ഒക്ടോബർ 31ന് ശേഷം പൂർണമായ കണക്കുകൾ പുറത്തുവിടുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc