മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ അറിയിക്കാൻ പുതിയ സംവിധാനവുമായി യുഎഇ

Date:

Share post:

യുഎഇയിൽ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ നിങ്ങൾക്ക് പരാതികൾ ഉണ്ടോ. എങ്കിൽ പരാതികൾ അധികൃതരെ അറിയിക്കുന്നതിനായി പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ആരോ​ഗ്യ മന്ത്രാലയം. യുഎഇയിലെ വടക്കൻ എമിറേറ്റുകളിൽ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ നൽകുന്നതിനായി മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലുമാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

മെഡിക്കൽ സ്ഥാപനങ്ങൾ, മെഡിക്കൽ ജീവനക്കാർ, ടെക്നിക്കൽ ജീവനക്കാർ എന്നിവർക്കെതിരെയുള്ള പരാതികളാണ് മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് പ്രിവെൻഷന്റെ പുതിയ സംവിധാനത്തിലൂടെ അറിയിക്കാൻ സാധിക്കുക. ഷാർജ, അജ്‌മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കിൽ അധികൃതരെ അറിയിക്കാനാണ് ആരോഗ്യമന്ത്രാലയം ഇത്തരമൊരു സൗകര്യം ഒരുക്കിയത്.

മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, വിവിധ എമിറേറ്റുകളിലെ കസ്റ്റമർ കെയർ, ഹാപ്പിനസ് സെൻ്ററുകൾ എന്നിവിടങ്ങളിൽ പരാതികൾ നൽകാൻ അവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...