അന്താരാഷ്ട്ര യോഗദിനം ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് യുഎഇ. ‘യോഗ ഫോർ വസുധൈവ കുടുംബകം’ എന്ന ബാനറിലാണ് ഇത്തവണ യോഗദിന പരിപാടികൾ സംഘടിപ്പിക്കുന്നത്. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ജൂൺ 21ന് വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കുന്ന പരിപാടിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എന്നിവർ മുഖ്യാതിഥികളാവും. കൂടാതെ ഇന്ത്യൻ നാവികസേനയും വിവിധ മന്ത്രാലയങ്ങളും പരിപാടിയിൽ പങ്കെടുക്കും.
ഇന്ത്യൻ എംബസിയും അബുദാബി സ്പോർട്സ് കൗൺസിലും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രധാന തുറമുഖങ്ങൾ, കപ്പലുകൾ, ഗോപുരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടത്തപ്പെടുക. ദുബൈയിലെ റാഷിദ തുറമുഖം, ദുബൈയിലെ റാഷിദ തുറമുഖം, അബുദാബിയിലെ ലൗറേ ഗോപുരം, മുസഫ സ്കൂൾ, ഷാർജയിലെ സ്കൈലൈൻ യൂണിവേഴ്സിറ്റി കോളേജ്, അബുദാബി നാഷണൽ എക്സിബിഷൻ സെന്റർ, അബുദാബിയിലെ യോഗ സ്റ്റുഡിയോ സിറ്റി എന്നീ വേദികളിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുക.
യോഗ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പ്രവേശനം നേടാൻ http://www.operncircleyoga.org/events/ എന്ന വെബ്സൈറ്റിലൂടെയും മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ http://www.adsc.ae/en/events/internation al-day-of-yoga-2023 എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവേശനം സൗജന്യമാണ്.