അധികാരത്തിലെത്തി ആദ്യവർഷം തന്നെ രാജ്യത്തിന്റെ വളർച്ച ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ജീവിതത്തിന്റെ വിവിധ മേഖലകളിൽ എമിറാത്തികളുടെ പങ്ക് വർധിപ്പിക്കുന്നതിനും മനുഷ്യ മൂലധനം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പെട്രോഡോളറിൽ നിന്ന് വൈവിധ്യവത്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സാമ്പത്തിക കരാറുകളിൽ ഒപ്പുവെക്കുന്നതിലുമാണ് ഷെയ്ഖ് മുഹമ്മദ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതോടെ പ്രസിഡന്റിന്റെ കീഴിൽ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരാൻ യുഎഇ തയ്യാറാകുകയാണ്.
രാജ്യത്തെ ഭക്ഷ്യസുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും മാത്രമല്ല ആഗോളതലത്തിൽ രാജ്യത്തെ ഒരു സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റുന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിനായി പൗരന്മാരെ നേതൃത്വപരമായ റോളുകളിൽ തൊഴിൽസേനയിൽ ഉൾപ്പെടുത്തി അതുവഴി 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഓരോ ആറ് മാസത്തിലും തങ്ങളുടെ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണം ഒരു ശതമാനം വീതം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇത് മാനവ മൂലധനത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റം വേഗത്തിലാക്കുകയും പൊതു-സ്വകാര്യ മേഖലകളിലെ നേതൃത്വത്തിന്റെ ഉയർന്ന തലത്തിലുള്ള പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ഇതുവഴി ആഗോള മാനുഷിക മൂലധന സൂചികയിൽ രാജ്യത്തിന്റെ റാങ്കിംഗ് മെച്ചപ്പെടുകയും ചെയ്യും.
കഴിഞ്ഞ വർഷം യുഎഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ മറ്റൊരു പ്രധാനപ്പെട്ട സാമ്പത്തിക നീക്കവും നടന്നിരുന്നു. രാജ്യത്തിന്റെ വ്യാപാരം കൂടുതൽ വർധിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമായി പ്രധാന രാജ്യങ്ങളുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ അദ്ദേഹം ആരംഭിച്ചിരുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, തുർക്കി എന്നീ രാജ്യങ്ങളുമായാണ് യുഎഇ ഇതുവരെ കരാറുണ്ടാക്കിയത്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്കൊപ്പം വിവിധ തൊഴിൽ അവസരങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിൽ ലഭ്യമാക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. കൂടാതെ 2024-ൽ ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം നടത്താനുള്ള അവകാശം യു.എ.ഇ ഇതിനോടകം നേടിയിട്ടുമുണ്ട്.