യുഎഇയിൽ സ്വർണ വില മാറിമറിയുന്നു. തുടർച്ചയായി ഉയർച്ച താഴ്ചകൾ നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ സ്വർണ വില ഇന്ന് വർധിച്ചിട്ടുണ്ട്. ഗ്രാമിന് 2 ദിർഹമാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ഗ്രാമിന് 7 ദിർഹം കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ വില ഉയർന്നത്.
24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 291.75 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്. നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 270.0 ദിർഹം, 21 കാരറ്റിന് 261.5 ദിർഹം, 18 കാരറ്റിന് 224.0 ദിർഹം എന്നിങ്ങനെയാണ് വില. ഇന്നലെ രാത്രി 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 289.75 ദിർഹമായിരുന്നു വില.
ആഗോളതലത്തിൽ യുഎഇ സമയം രാവിലെ 0.25 ശതമാനം ഉയർന്ന് ഔൺസിന് 2,410.54 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ സ്വർണ വിപണിയിൽ തുടർച്ചയായി ഉയർച്ച താഴ്ചകൾ വരുന്നതിനാൽ വരും ദിവസങ്ങളിൽ വിലയിൽ എന്തുമാറ്റമാണ് വരിക എന്ന് വിലയിരുത്താൻ സാധിക്കുന്നില്ലെന്നാണ് വിദഗ്ധാഭിപ്രായം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc