യുഎഇയില്‍ അനുഭവപ്പെടുന്ന കനത്ത ചൂടിന് ഇന്ന് അല്‍പ്പം ആശ്വാസം ഉണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അബുദാബിയില്‍ 38 ഡിഗ്രിയും ദുബായില്‍ 37 ഡിഗ്രിയുമാകും ഇന്ന് രേഖപ്പെടുത്തുക. കഴിഞ്ഞ ദിവസം താപനില 49വരെ എത്തിയിരുന്നു.
അതേസമയം ഇന്ന് പൊടിനിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നും 45 കിലോമീറ്റര്‍ വേഗത്തില്‍ പൊടിക്കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ചൂണ്ടിക്കാട്ടി.
എട്ട് അടി ഉയരത്തില്‍വരെ തിരമാലകൾ അടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദൂരക്കാഴ്ചയില്‍ കുറവുണ്ടാകുമെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധപുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.