കാൽനടയാത്രക്കാരുടെ നിയമലംഘനത്തെ ഓർമ്മപ്പെടുത്തി ഷാർജ പോലീസ്. കാൽനട ക്രോസിംഗ് അനുവദിക്കാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടന്നാൽ 400 ദിർഹം പിഴ ലഭിക്കും.
ഈ വർഷമാദ്യം, കാൽനട ക്രോസിംഗ് അനുവദിക്കാത്ത സ്ഥലത്ത് നിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് വ്യത്യസ്ത വാഹനങ്ങൾ ഇടിച്ച് 34 കാരനായ ഏഷ്യക്കാരൻ മരിച്ചിരുന്നു.
മറ്റ് എമിറേറ്റുകളിൽ നിന്നുള്ള പോലീസും റോഡിലെ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന ലംഘനങ്ങളെ കുറിച്ചും പിഴയും ബ്ലാക്ക് പോയിന്റുകളും നിങ്ങൾക്ക് ലഭിക്കുമെന്ന ഓർമ്മപ്പെടുത്തലുകൾ ആവർത്തിച്ച് നൽകുന്നു.കഴിഞ്ഞയാഴ്ചയാണ് ദുബായിൽ ഗതാഗത നിയമത്തിൽ വരുത്തിയ ഭേദഗതികൾ നിലവിൽ വന്നത്. അവയിൽ 100,000 ദിർഹം വരെ പിഴയും ഉൾപ്പെടുന്നു. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനുമാണ് പുതിയ പിഴകൾ നടപ്പാക്കിയതെന്ന് അതോറിറ്റി അറിയിച്ചു.