ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ അതോറിറ്റി. ഉടൻ ആൻഡ്രോയ്ഡ് ഫോണുകൾ അപ്ഡേറ്റ് ചെയ്യാനാണ് അധികൃതർ നിർദേശിക്കുന്നത്. ഡേറ്റ മോഷണം തടയുന്നതിന്റെ ഭാഗമായാണ് നിർദേശം.
ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഫോണിലെ വിവരങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
യുഎഇ സൈബർ സുരക്ഷാ അതോറിറ്റിക്ക് പുറമെ സാംസങ് ഉൾപ്പെടെയുള്ള ചില മൊബൈൽ കമ്പനികളും സമാനമായ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.