മൂല്യവര്‍ധിത നികുതിനിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി യുഎഇ ധനമന്ത്രാലയം അറിയിച്ചു. യുഎഇ കാബിനറ്റിൻ്റെ അംഗീകാരത്തെ തുടർന്ന് മൂന്ന് സേവനങ്ങള്‍ക്ക് വാറ്റ് നികുതിയില്‍ ഇളവുകള്‍ നല്‍കുകയായിരുന്നു.
നിക്ഷേപ ഫണ്ട് മാനേജ്മെന്‍റ് സേവനങ്ങള്‍, വെര്‍ച്വല്‍ ആസ്തികളുമായി ബന്ധപ്പെട്ട ചില സേവനങ്ങള്‍, ചാരിറ്റബിള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സംഭാവനകള്‍ എന്നിവയാണ് മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മൂന്ന് സേവനങ്ങള്‍.
12 മാസത്തിനുള്ളില്‍ 5 മില്യണ്‍ ദിര്‍ഹം വരെ മൂല്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ചാരിറ്റികള്‍ക്കും ഇടയില്‍ നല്‍കുന്ന സംഭാവനകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതാണ് പ്രധാനം. നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനുമാണ് ഈ സേവനങ്ങളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയതെന്നും അധികൃതര്‍ വിശദീകരിച്ചു.
അതേസമയം നികുതി പാലിക്കല്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ചില കേസുകളില്‍ നികുതിദായകരുടെ രജിസ്‌ട്രേഷന്‍ ഡി-രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും യുഎഇ ക്യാബിനറ്റ് ഫെഡറല്‍ ടാക്‌സ് അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc