സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യുക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി യുഎഇ. ഇതിന്‍റെ ഭാഗമായി മോൾഡോവയിലേക്ക് 30 ടൺ ഭക്ഷണസാധനങ്ങൾ കയറ്റി അയച്ചു.
പ്രതിസന്ധിയുടെ തുടക്കം മുതൽ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന യുക്രൈനിയൻ അഭയാർഥികളുടെ ബുദ്ധിമുട്ടിന് മാനുഷിക പരിഗണന നല്‍കുകയാണ് യുഎഇ ചെയ്ത്. അഭയാര്‍ത്ഥികൾക്ക് സഹായമെത്തിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ എത്തിച്ച് യുഎഇ പിന്തുണ നൽകുന്നുണ്ടെന്ന് യുക്രൈയിനിലെ യുഎഇ അംബാസഡർ അഹമ്മദ് സലിം അൽ കാബി വ്യക്തമാക്കി.
അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകം തുടരുക എന്നത് യുഎഇയുടെ സമീപനമാണ്. മാനുഷിക ഐക്യദാർഢ്യത്തിലും ഉന്നമനാധിഷ്ടിത മൂല്യങ്ങളിലുമാണ് യുഎഇ സഹായമെത്തിക്കുന്നത്. യുക്രൈനിയന്‍ ജനതയ്ക്ക് ആശ്വാസമെത്തിക്കുന്ന നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.