മനുഷ്യത്വം വറ്റിയിട്ടില്ല; ഹോപ്പ് മേക്കേഴ്സ് വേദിയിൽ ആദരിക്കപ്പെട്ട് രണ്ട് യുവാക്കൾ

Date:

Share post:

സഹജീവികളോട് കരുണ കാണിക്കാൻ മനസുള്ളവനാണ് ലോകത്തിലെ ഏറ്റവും വലിയവൻ. അത് തെളിയിക്കുന്നതായിരുന്നു അറബ് ലോകത്തെ മനുഷ്യ സ്നേഹികളെ ആദരിക്കുന്ന ഹോപ്പ് മേക്കേഴ്സ് പുരസ്കാര ചടങ്ങ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വന്തം ജീവിതം തന്നെ മാറ്റിവെച്ച് മറ്റുള്ളവർക്ക് ആശ്വാസമായി മാറിയ രണ്ട് യുവാക്കളെയാണ് നാം ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 37-കാരനായ ഡോ. മുഹമ്മദ് അൽ നജ്ജാറും യുട്യൂബർ അമിൻ ഇമ്‌നീറിയും.

ഇറാഖിൽ നിന്നുള്ള ഡോ. മുഹമ്മദ് അൽ നജ്ജാർ വൈകല്യങ്ങളെ മറികടക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് വലിയൊരു മാതൃക തന്നെയാണ്. കാരണം കുട്ടിക്കാലം മുതൽ ഫുട്ബോൾ ആരാധകനായ അദ്ദേഹത്തിന് 2014-ൽ തന്റെ ഒരു കാൽ നഷ്ടപ്പെട്ടു. എന്നാൽ തന്റെ ജീവിതത്തിൽ നടന്ന ദുരന്തത്തിന് മുന്നിൽ തളരാതെ പ്രതീക്ഷയോടെ മുന്നേറിയ മുഹമ്മദ് ഇംഗ്ലണ്ടിൽ പിഎച്ച്‌ഡിക്ക് പഠിക്കുമ്പോൾ അംഗവൈകല്യമുള്ളവർക്കായി നടത്തപ്പെടുന്ന പോർട്ട്‌സ്‌മൗത്ത് ഫുട്‌ബോൾ ടീമിൽ ചേർന്നു. തന്റെ വൈകല്യങ്ങളെ മറന്ന് മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം 2019-ൽ ക്ലബ്ബിൻ്റെ മികച്ച കളിക്കാരനെന്ന പദവിയും സ്വന്തമാക്കി.

പിന്നീട് രാജ്യാന്തര സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്ത മുഹമ്മദ് അംഗവൈകല്യമുള്ളവർക്കായി ഒരു ഫുട്ബോൾ ടീം തന്നെ രൂപീകരിച്ചു. വെറും ഒരു വർഷത്തിന് ശേഷം 2022-ൽ തുർക്കിയിൽ നടക്കുന്ന അമ്പ്യൂട്ടീ ഫുട്ബോൾ ലോകകപ്പിന് ആ ടീം യോഗ്യതയും നേടി. തന്റെ ടീം അം​ഗങ്ങൾക്ക് കരുത്തും ആവേശവും മനശക്തിയും പകർന്ന മുഹമ്മദിന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഇറാഖി ടീം ആഗോളതലത്തിൽ 19-ാം സ്ഥാനത്താണ് നിലകൊള്ളുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. തന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തെ മറികടന്നതിനോടൊപ്പം മറ്റുള്ളവരുടെ ഇരുളടഞ്ഞ ജീവിതത്തിന് വെളിച്ചം പകരുകയും ചെയ്യുന്നതായിരുന്നു ഡോ. മുഹമ്മദ് അൽ നജ്ജാറിന്റെ പ്രവർത്തനങ്ങൾ.

മുഹമ്മദ് തന്നേപ്പോലെ ദു:ഖമനുഭവിക്കുന്നവരെ കൈപിടിച്ചുയർത്തിയപ്പോൾ അമിൻ ഇമ്‌നീർ ദരിദ്രരുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ വെളിച്ചം വീശാനാണ് ശ്രമിച്ചത്. മൊറോക്കോയിലെ ഒരു പ്രശസ്തനായ യുട്യൂബറായ അമിൻ തന്റെ ‘ഫെയ്‌സ്‌ബോക്കി’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോ​ഗിച്ചാണ് സാധാരണക്കാരെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചത്. AFTAS സൊസൈറ്റി ഫോർ ഡെവലപ്‌മെൻ്റ് ആന്റ് സോളിഡാരിറ്റിയുടെ തലവനായ അമിൻ തൻ്റെ രാജ്യത്തെ ​ദരിദ്രരുടെ വിശപ്പടക്കുന്നതിനും ചികിത്സയ്ക്കുമൊക്കെയായി പലവിധത്തിലുള്ള മാനുഷിക സംരംഭങ്ങളും കാമ്പെയ്‌നുകളും നടത്തുന്നതിൽ സദാ വ്യാപൃതനായിരുന്നു.

ഇതിനോടകം അമിൻ ചെയ്ത സേവനങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്. വിവിധ രോ​ഗങ്ങളാൽ ദുരിതമനുഭവിക്കുന്ന 217 നിർധനരുടെ ശസ്ത്രക്രിയകൾക്ക് ആവശ്യമായ ധനസഹായം നൽകുകയും വിധവകളും അനാഥരും ഉൾപ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക് 4,500-ലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ വൈദ്യുതി ലഭ്യമാകാത്ത 1,000-ലധികം വീടുകളിൽ സോളാർ പാനലുകൾ ഘടിപ്പിച്ച് നൽകിയ അദ്ദേഹം റോഡരികുകളിൽ 2,800 ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിലും മുൻപന്തിയിൽ നിന്നും. തന്റെ നേതൃത്വത്തിലുള്ള സംഘടന വഴിയാണ് അമിൻ ജനങ്ങൾക്ക് ഈ സേവനങ്ങൾ നൽകിയത്.

ഇരുവരുടെയും പ്രവർത്തന മേഖല വ്യത്യസ്തമാണെങ്കിലും സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുകയാണ് മുഹമ്മദും അമിനും. തുടർന്നും തങ്ങളുടെ സേവന പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാൻ തന്നെയാണ് ഇരുവരുടെയും ശ്രമം. അതിന് ജനങ്ങളുടെ പിന്തുണ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് ഈ യുവാക്കൾ.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...