ചൈനയിലെ ചോംഗ്ഖിങ് വിമാനത്താവളത്തില്‍നിന്ന് പറന്നുയരാന്‍ തുടങ്ങുന്നതിനിടെ ടിബറ്റ് എയര്‍ ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയരാനായി റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് അപകടം.
റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയതോടെ വിമാനത്തിന്റെ ചിറകുകളില്‍ തീ പടരുകയായിരുന്നു. നിമിഷങ്ങൾക്കകം രക്ഷാപ്രവര്‍ത്തകര്‍ തീയണക്കാന്‍ ശ്രമം ആരംഭിക്കുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ചെറിയ പരുക്കുകൾ ഒഴിച്ചാല്‍ യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതരും വിമാനകമ്പനിയും വ്യക്തമാക്കി. പരുക്കേറ്റ 40 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാവിലെ എട്ടുമണിയോടൊയാണ് അപകടം ഉണ്ടായത്. ടിബറ്റിലെ നൈഗ്ചിയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു വിമാനം. റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോൾതന്നെ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് മനസ്സിലാക്കി ടേക് ഓഫ് റദ്ദാക്കുകയും രക്ഷാപ്രവര്‍ത്തകര്‍ തയ്യാറാവുകയും ചെയ്തതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. വിമാനത്തിന് തീപിടിക്കുന്നതിന്റേയും യാത്രക്കാര്‍ രക്ഷപെടുന്നതിന്റേയും ദ്യശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
According to reports, at about 8:00 on May 12, a Tibet Airlines flight deviates from the runway and caught fire when it took off at Chongqing Jiangbei International Airport.#chongqing #airplane crash #fire pic.twitter.com/re3OeavOTA
— BST2022 (@baoshitie1) May 12, 2022