അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് യു.എൻ സുരക്ഷാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു. അന്തരിച്ച അമീറിനോടുള്ള ബഹുമാനാർത്ഥം യു.എൻ ന്യൂയോർക്ക് ആസ്ഥാനത്ത് പതാക പകുതി താഴ്ത്തിക്കെട്ടി.
സമ്മേളനത്തിനിടെ അംഗങ്ങൾ ഒരു മിനിറ്റ് എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു. ഗൾഫ് മേഖലയിലും മറ്റ് രാജ്യങ്ങളുമായുമുള്ള ഷെയ്ഖ് നവാഫിന്റെ സഹകരണവും രാജ്യത്തിന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളും ലോക സമാധാനത്തിനുള്ള പിന്തുണയും മികച്ചതും പ്രശംസനീയവുമാണെന്ന് യു.എൻ സുരക്ഷാ കൗൺസിൽ വിശേഷിപ്പിച്ചു.