അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിനെതിരെ മുൻകരുതൽ സ്വീകരിച്ച് യുഎഇ

Date:

Share post:

അറബിക്കടലിൽ രൂപപ്പെട്ട ‘ബിപോർജോയ്’ ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ യുഎഇ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ബാധിച്ചേക്കാവുന്ന ചുഴലിക്കാറ്റിനെ നേരിടാനുള്ള സന്നദ്ധത ഉറപ്പാക്കാൻ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) അധികൃതരുടെ യോഗം ചേർന്നിരുന്നു.

ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ തീവ്രതയും ബാധിച്ചേക്കാവുന്ന പ്രദേശങ്ങളെ സുരക്ഷിതമാക്കുന്നതിനുള്ള മാർ​ഗങ്ങളും വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്യുന്നതാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പോസ്റ്റുചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. യോഗത്തിൽ ആഭ്യന്തരമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. ചുഴലിക്കാറ്റ് രാജ്യത്ത് നേരിട്ട് സ്വാധീനം ചെലുത്തില്ലെന്ന് അയൽരാജ്യമായ ഒമാനിലെ അധികാരികൾ പറഞ്ഞിരുന്നു. എങ്കിലും സാധ്യതകൾ കണക്കിലെടുത്താണ് മന്ത്രാലയം മുൻകരതൽ സ്വീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....