ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി അധികൃതർ. അജ്മാനിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 20കാരനായ സ്വദേശി യുവാവിനെയാണ് അധികൃതർ കൃത്യസമയത്തെത്തി സാഹസികമായി രക്ഷപ്പെടുത്തിയത്.
അൽ തല്ലാഹ് ഏരിയയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു അപകടം സംഭവിച്ചത്. അപകടമുണ്ടായ ഉടൻ നാഷണൽ ആംബുലൻസ് അതോറിറ്റിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എയർ ആംബുലൻസ് ജീവനക്കാർ ഉടൻ സംഭവസ്ഥലത്തെത്തുകയായിരുന്നു. എന്നാൽ ഗതാഗത തടസം കാരണം അധികൃതർക്ക് സ്ഥലത്ത് ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്ന് എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ചികിത്സയ്ക്കായി ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഷാർജയിലെ അൽ ഖാസിമി ഹോസ്പിറ്റലിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ അധികൃതർ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി ദുബാസ് ഹോസ്പിറ്റലിൽ നിന്നും വൃക്ക ഹെലികോപ്റ്റർ മാർഗം അതിവേഗം കൈമാറുകയായിരുന്നു.