ജിസിസി റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനുള്ള നടപടികൾ ആരംഭിച്ചു

Date:

Share post:

കുവൈത്തിലെ ജിസിസി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിന്റെ ഭാ​ഗമായി ടെൻഡർ ഉറപ്പിക്കുന്നതിനോടനുബന്ധിച്ച് ടെക്നിക്കൽ ബിഡ് തുറന്നുള്ള പരിശോധനാനടപടികൾ പൂർത്തിയാക്കി. കമ്പനികൾ സമർപ്പിച്ച രേഖകൾ പരിശോധിക്കുവാൻ പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആന്റ് ട്രാൻസ്പോർട്ടേഷന് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ബിഡ് പരിശോധന പൂർത്തിയാക്കി കരാർ ഉടൻ ഉറപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയിൽ പാത നിർമ്മിക്കുന്നത്. ജനങ്ങളുടെ യാത്രയും ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ-വ്യാപാര നീക്കങ്ങൾ സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗൾഫ് റെയിൽവേ പദ്ധതിക്ക് രൂപം നൽകിയത്. ഇത് മറ്റ് ​ഗതാ​ഗത മാർ​ഗവുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് കുറക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...