അബുദാബിയിലെ ഡെൽമ മ്യൂസിയം പുനരുദ്ധാരണത്തിന് ശേഷം സഞ്ചാരികൾക്കായി വീണ്ടും തുറന്നു

Date:

Share post:

അബുദാബിയിലെ ഡെൽമ മ്യൂസിയം പുനരുദ്ധാരണത്തിന് ശേഷം സഞ്ചാരികൾക്കായി വീണ്ടും തുറന്നുകൊടുത്തു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഈ കെട്ടിടം അബുദാബിയുടെ ആദ്യകാല തീരദേശ വാസ്തുവിദ്യയുടെ ചരിത്ര സ്മാരകമാണ്.

അബുദാബിയുടെ തീരത്ത് നിന്ന് 42 കിലോമീറ്റർ അകലെയുള്ള ഡെൽമ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഡെൽമ മ്യൂസിയം 25-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നിർമ്മിച്ചത്. പവിഴ വ്യാപാരിയായിരുന്ന മുഹമ്മദ് ബിൻ ജാസിം അൽ മുറൈഖിയുടെ വീടായിരുന്ന ഈ കെട്ടിടത്തിൽ വെച്ചായിരുന്നു അദ്ദേഹം തന്റെ വാണിജ്യപ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. മുൻകാലങ്ങളിലെ പവിഴവ്യാപാരവുമായി ബന്ധപ്പെട്ട അപൂർവ്വ വിവരങ്ങളും ഇവിടെയെത്തുന്നവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

അബുദാബിയുടെ തീരദേശ മേഖലയിൽ ഒരു നൂറ്റാണ്ട് മുൻപ് നിലനിന്നിരുന്ന കെട്ടിട നിർമ്മാണ രീതി വ്യക്തമാക്കുന്നതാണ് ഈ മ്യൂസിയം. പ്രത്യേക രീതിയിൽ നിർമ്മിച്ചിരിക്കുന്ന സ്വീകരണമുറി, സ്വീകരണമുറിയിലേയ്ക്ക് ശുദ്ധവായു കടക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതയാണ്. ഇതിന് പുറമെ പുരാതന കാലത്ത് ഉപയോ​ഗിച്ചുകൊണ്ടിരുന്ന ചില ഉപകരണങ്ങളും ഇവിടെയെത്തുന്ന സന്ദർശകരെ അത്ഭുതപ്പെടുത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...