യുഎഇയിൽ ട്രാഫിക് സി​ഗ്നൽ ലംഘിച്ച് യുവതിയുടെ മരണത്തിനിടയാക്കിയ സ്വദേശി യുവാവിന്റെ തടവ് മരവിപ്പിച്ച് കോടതി

Date:

Share post:

യുഎഇയിൽ ട്രാഫിക് സി​ഗ്നൽ ലംഘിച്ച് യുവതിയുടെ മരണത്തിനിടയാക്കിയ സ്വദേശി യുവാവിന്റെ തടവ് ഒരു വർഷത്തേക്ക് ഖോർഫക്കാൻ കോടതി മരവിപ്പിച്ചു. മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനും ട്രാഫിക് നിയമ ലംഘനത്തിന് 5000 ദിർഹം പിഴ അടയ്ക്കാനും കോടതി യുവാവിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഖോർഫക്കാനിൽ ആണ് റെഡ് സി​ഗ്നൽ ലംഘിച്ചെത്തിയ യുവാവ് രണ്ട് സ്ത്രീകളുടെ മേൽ വാഹനം ഇടിച്ചു കയറ്റിയത്. ഇതിൽ ഒരു യുവതി മരണപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഖോർഫക്കാൻ കോടതി അറബ് യുവാവിന് ശിക്ഷ വിധിച്ചത്.

ജയിൽ ശിക്ഷയും 5,000 ദിർഹം പിഴയും രണ്ട് ലക്ഷം നഷ്ടപരിഹാരമായും അടയ്ക്കാനാണ് ഖോർഫക്കാൻ അപ്പീൽ കോടതി ഉത്തരവിട്ടിരുന്നത്. അപകടത്തിൽപ്പെട്ട വാഹനം ഇൻഷുറൻസ് ചെയ്ത കമ്പനിയുമായോ വ്യക്തിഗതമായോ സംയുക്തമായോ പിഴ അടയ്ക്കാമെന്നും കോടതി കൂട്ടിച്ചേർത്തിരുന്നു. ഈ ഉത്തരവിലെ തടവാണ് കോടതി ഒരു വർഷത്തേക്ക് ഇപ്പോൾ മരവിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...