ഷാർജ പൊലീസിൽ തൊഴിലവസരമെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് അധികൃതർ

Date:

Share post:

ഷാർജ പോലീസിൽ തൊഴിലവസരമുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് അധികൃതർ. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ വാർത്തകളും പരസ്യങ്ങളും പ്രചരിക്കുന്നതെന്നും ഇത് തെറ്റായ വാർത്തയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഷാർജ പോലീസ് ജനറൽ കമാൻഡ്.

ഷാർജ പൊലീസിലെ തൊഴിലവസരങ്ങൾ ഷാർജ പോലീസ് ജനറൽ കമാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവയിലൂടെ മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. അതിനാൽ മറ്റു വെബ്സൈറ്റുകളിലും, സാമൂഹിക മാധ്യമങ്ങളിലും വരുന്ന ഇത്തരം അറിയിപ്പുകളും വാർത്തകളും വിശ്വസിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് നിർദേശിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...