യുഎഇയിൽ ഇന്ധന വില വർധിച്ചതിന് പിന്നാലെ അജ്മാനിൽ ടാക്സി നിരക്കുകൾ വർധിപ്പിച്ചു. മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചതോടെ അജ്മാനിലെ ഗതാഗത അതോറിറ്റിയാണ് പുതിയ ടാക്സി നിരക്കുകൾ പ്രഖ്യാപിച്ചത്.
ഫെബ്രുവരിയിൽ 1.79 ദിർഹമായിരുന്ന ടാക്സി നിരക്കിൽ നിന്ന് 4 ഫിൽ ആണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ അജ്മാനിൽ ഈ മാസത്തെ കാബ് നിരക്ക് കിലോ മീറ്ററിന് 1.83 ദിർഹം ആണ്. ആഗോള എണ്ണ വിലയ്ക്ക് അനുസരിച്ച് വ്യാഴാഴ്ചയാണ് യുഎഇയിൽ ഇന്ധനവില വർധിപ്പിച്ചത്.