സൗദിയിൽ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുത്താൽ പിടിവീഴും. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തിയാണ് ശിക്ഷ ലഭിക്കുക. ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ചുമത്തപ്പെടും. അഭിഭാഷകൻ ഫായിസ് ഈദ് അൽ അനസിയാണ് ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയമം നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഉൾപ്പെടെ പൊതുസ്ഥലത്തുവെച്ച് മറ്റുള്ളവരുടെ അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ നിയമനടപടി നേരിടേണ്ടി വരും. തടവിനും പിഴയ്ക്കുമൊപ്പം കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ഉപകരണവും സംവിധാനങ്ങളും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.