സൗദിയിൽ ജൂൺ ആദ്യത്തോടെ വേനൽക്കാലത്തിന് തുടക്കമാകും; തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത

Date:

Share post:

ഇടവിട്ടുള്ള മഴയ്ക്ക് ശേഷം സൗദി അറേബ്യയിൽ വേനൽക്കാലമെത്തുന്നു. ജൂൺ മാസത്തിന്റെ ആരംഭത്തോടെയാണ് സൗദിയിൽ വേനൽ ആരംഭിക്കുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

മക്ക, താഇഫ്, റിയാദ്, നജ്റാൻ, അസീർ, അൽബാഹ മേഖലയിലാണ് മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുള്ളത്. അതോടൊപ്പം കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ വർഷം രാജ്യത്ത് കടുത്ത വേനലായിരിക്കും അനുഭവപ്പെടുകയെന്നാണ് വിലയിരുത്തൽ. എന്നാൽ വേനൽകാലത്തും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഈ ആഴ്ചയോടെ വസന്തകാലത്തിന് അവസാനമാകും. ഇതിൻ്റെ ഭാ​ഗമായാണ് വിവിധ ഭാഗങ്ങളിൽ താപനിലയിൽ വ്യത്യാസം വന്നിരിക്കുന്നതെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. കിഴക്കൻ പ്രവിശ്യയിയും മധ്യ പ്രവിശ്യയിലും ഇതിനകം താപനില കൂടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് ഉയരുമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....