വേനല്‍ കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുളള നീക്കവുമായി അബുദാബി ടൂറിസം വകുപ്പ്. ആഗോള വിനോദ സഞ്ചാരികളെ മരുഭൂമിയിലെ ടൂറിസം പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി സമ്മര്‍ പാസും ഏര്‍പ്പെടുത്തി. സമ്മര്‍ ലൈക്ക് യൂ മീറ്റ് ഇറ്റ് എന്ന പ്രമേയത്തില്‍ ക്യാമ്പയ്നും തുടക്കമായി.
യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാര്‍ണര്‍ ബ്രോസ് വേൾഡ്, ഫെറാറി വേൾഡ്, യാസ് വാട്ടര്‍ വേൾഡ്, എന്നീ മൂന്ന് തീം പാര്‍ക്കുകളിലേക്കും മറ്റ് സാംസ്കാരിക കേന്ദ്രങ്ങളിലേക്കും സമ്മര്‍ പാസ് മുഖേന പ്രവേശനം.
അബുദാബി നാഷണല്‍ അക്വേറിയത്തിലെ സ്രാവുകൾക്കൊപ്പം നീന്തല്‍, അല്‍െഎന്‍ മൃഗശാലയില്‍ ജിറാഫിനൊപ്പം സവാരി, സിംഹത്തോടൊപ്പം അത്താഴം , തുടങ്ങി വെത്യസ്തമാര്‍ന്ന വിനോദപരിപാടികളും സമ്മര്‍പാസില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശിക്കാം.
മരുഭൂമിയുടെ വന്യതയും സൗന്ദര്യവും ആസ്വദിക്കാനും അടുത്തറിയാനുമുളള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് സാലിഹ് അല്‍ ഗസിരി പറഞ്ഞു. വിനോദ സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് ഗതാഗതം , ഭക്ഷണം, താമസം എന്നിവയ്ക്കും സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.