ബഹിരാകാശത്ത് നിന്നും പകർത്തിയ കൗതുകകരമായ ഒരു അപൂർവ്വ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് യുഎഇ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി. ബഹിരാകാശത്ത് നിന്നുള്ള ബിപോർജോയ് ചുഴലിക്കാറ്റിന്റെ ദൃശ്യമാണ് സുൽത്താൻ അൽ നെയാദി പങ്കുവെച്ചിരിക്കുന്നത്.
ബഹിരാകാശത്ത് നിന്നുള്ള അറബിക്കടലിലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ ദൃശ്യം കാലാവസ്ഥാ നിരീക്ഷകർക്ക് ഗുണപ്രദമാകുമെന്നും ഇത്തരം പുതിയ ചിത്രങ്ങൾ ഉടൻ പങ്കിടുമെന്നും അൽ നെയാദി പറഞ്ഞു. കാണികളിൽ അത്ഭുതവും ആവേശവും സൃഷ്ടിക്കുന്ന ചിത്രങ്ങൾ ഇതിനോടകംതന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്.
6 മാസത്തെ ബഹിരാകാശ ദൗത്യത്തിലാണ് സുൽത്താൻ അൽ നെയാദി ഇപ്പോൾ. ഏപ്രിലിൽ ആണ് നെയാദി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ കൂടിയായ നെയാദി വർഷങ്ങളുടെ പരിശീലനത്തിന് ശേഷമാണ് ബഹിരാകാശ യാത്രക്ക് തയ്യാറായത്.