നിലവാരമില്ലാത്ത സേവനം; സൗദിയിൽ 330 ഹോട്ടലുകളും അപ്പാർട്മെന്റുകളും പൂട്ടിച്ചു

Date:

Share post:

നിലവാരമില്ലാത്ത സേവനം നൽകിയതിനേത്തുടർന്ന് സൗദിയിൽ ഹോട്ടലുകളും അപ്പാർട്മെന്റുകളും പൂട്ടിച്ചു. മക്കയിലെയും മദീനയിലെയും 330 ഹോട്ടലുകളും അപ്പാർട്മെന്റുകളുമാണ് ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അടപ്പിച്ചത്. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും സുരക്ഷയും സംതൃപ്‌തിയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

2000-ലധികം ഹോട്ടലുകളിലും അപ്പാർട്ട്മെൻ്റുകളിലും നടത്തിയ പരിശോധനയുടെ ഫലമായാണ് അധികൃതർ നിയമലംഘനം കണ്ടെത്തിയത്. നിലവിൽ നടപടി നേരിട്ട സ്ഥാപനങ്ങൾ പോരായ്‌മകൾ പരിഹരിച്ചതായി തെളിയിച്ചാൽ മാത്രമേ തുടർന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി ലഭിക്കുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി.

സൗദിയുടെ വിവിധ മേഖലകളിൽ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും സന്ദർശകർക്കും 930 എന്ന നമ്പറിൽ ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെടാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...